08:29am 10 November 2026
NEWS
സര്‍ക്കാരിന്റെ അമിതാധികാരം സഹകരണ മേഖലയെ തകര്‍ക്കുന്നു മുഹമ്മദ് ഷിയാസ്
24/06/2025  07:19 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സര്‍ക്കാരിന്റെ അമിതാധികാരം സഹകരണ മേഖലയെ തകര്‍ക്കുന്നു മുഹമ്മദ് ഷിയാസ്
HIGHLIGHTS

സഹകരണ ജനാധിപത്യവേദി എറണാകുളം ജില്ലാ പ്രവര്‍ത്തകയോഗം ഡിസിസി പ്രസിഡന്റ്  മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: സംസ്ഥാനത്ത് സഹകരണ രംഗത്ത് സര്‍ക്കാര്‍ ചെലുത്തുന്ന അമിതാധികാരം മേഖലയെ തകര്‍ക്കുന്നുവെന്ന് ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്. സഹകരണ ജനാധിപത്യവേദി എറണാകുളം ജില്ലാ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സഹകരണ മേഖലയില്‍ സംഘങ്ങളുടെ നിക്ഷേപ ഗ്യാരന്റി പദ്ധതിയിലുള്ള പ്രീമിയം തുക ക്രമാതീതമായി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടികള്‍ പിന്‍വലിക്കണമെന്ന് സഹകരണ ജനാധിപത്യവേദി സര്‍ക്കാരിനോടാവശ്യപ്പെട്ടു. കേരള ബാങ്കില്‍ കോടിക്കണക്കിന് രൂപ ഷെയര്‍ എടുത്തിട്ടുള്ള പ്രാഥമിക സംഘങ്ങള്‍ക്ക് ഡിവിഡന്റ് നല്‍കുക, കുടിശിക പിരിച്ചെടുക്കുന്നതിനുള്ള ആര്‍ബിട്രേഷന്‍ കേസുകളില്‍ സമയബന്ധിതമായി തീര്‍പ്പുണ്ടാക്കുക, ഒറ്റത്തവണ വായ്പാ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം സംഘങ്ങള്‍ ഇളവനുവദിക്കുന്ന തുകയ്ക്ക് ആനുപാതികമായി സര്‍ക്കാര്‍ റീ ഇംപേഴ്‌സ്‌മെന്റ് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയര്‍മാന്‍ ഒ ദേവസ്സി അധ്യക്ഷത വഹിച്ചു. കെ പി ബേബി, ആര്‍ ഹരി, ടിറ്റോ ആന്റണി, പി വി ജോസ്, ഷാജി കുറുപ്പശ്ശേരി, ഫ്രാന്‍സിസ് വലിയപറമ്പില്‍, എം എസ് റെജി, മാത്യു തോമസ്, തോമസ് മല്ലിപ്പുറം, ജോയ് പോള്‍, ജോഷി മുടക്കുഴ എന്നിവര്‍ സംസാരിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img